city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍
തൃക്കരിപ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ നാല് പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
ഉദിനൂരിലെ മുഹ്‌സിനെയും (25), പ്രായ പൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പേരെയുമാണ് ചന്തേര എസ് ഐ ടി പി സുമേഷ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24ന് വൈകുന്നേരമാണ് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വെള്ളാപ്പ് തെക്കീലിലെ കെ വി ദിതീഷ് (17), ഇടയിലക്കാട്ടെ കെ വി നിതിന്‍ (17), എന്നിവരെ ആക്രമിച്ചത്.
തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഇരുവരെയും സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും ഇതിനു ശേഷം ഇവര്‍ ബൈക്കില്‍ കടന്നു കളയുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ദിതീഷും നിതിനും തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലുണ്ടായ ചില പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമായത്.

Keywords: Kasaragod, Trikaripur, Students, Arrested, Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia