ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം മര്‍ദിച്ചു
Jul 31, 2015, 12:52 IST
കുമ്പള: (www.kasargodvartha.com 31/07/2015) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി. മംഗളൂരുവില്‍ വിദ്യാര്‍ത്ഥികളായ മൊഗ്രാല്‍ പുത്തൂരിലെ ഷഫീഖ് (18), മുനവ്വര്‍ (19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ കുമ്പളയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8.30 മണിയോടെ പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. ഷഫീഖും മുനവ്വിറും ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തിയതായിരുന്നു. ഈ സമയം ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം മര്‍ദിക്കുകയും കത്തി കാട്ടി വധഭീഷണി മുഴക്കുകയുമായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ വന്ന സംഘം കല്ലെറിഞ്ഞും പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഷഫീഖും മുനവ്വറും പറഞ്ഞു. ഏതാനും ദിവസം മുമ്പ് ട്രെയിനില്‍ വെച്ച് ചിലരുമായി പ്രശ്‌നമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാകാം മര്‍ദനമെന്നാണ് പോലീസ് കരുതുന്നത്. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kumbala, Assault, Attack, Police, complaint, case, Students assaulted by 3.
Advertisement: