എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ പീഡിപ്പിച്ച കേസ്: ബന്ധുവായ വിദ്യാര്‍ത്ഥി അറസ്റ്റില്‍
Dec 1, 2012, 14:04 IST
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബന്ധുവായ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടണിഗെ ഗുത്തിയടുക്കത്തെ എന്‍. സന്തോഷിനെ (20)യാണ് വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്.
ബന്ധുവായ 22 കാരിയെ സന്തോഷ് നവംബര്‍ 25ന് പകല്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അവിടെയെത്തിയ സന്തോഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബന്ധുവായ 22 കാരിയെ സന്തോഷ് നവംബര്‍ 25ന് പകല്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അവിടെയെത്തിയ സന്തോഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ സമയം സ്വകാര്യ ബീഡിക്കമ്പനിയിലേക്ക് പോയിരുന്ന യുവതിയുടെ സഹോദരി തിരിച്ചെത്തിയപ്പോള്‍ സന്തോഷ് ഓടി രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം ഒളിവില്‍ പോയ സന്തോഷിനെ തേടി പോലീസ് സുള്ള്യയിലടക്കം തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണാടകയില്‍ ഐ.ടി.ഐ. വിദ്യാര്‍ത്ഥിയാണ് സന്തോഷ്.
Keywords: Arrest, Rape, Student, Endosulfan, Women, Police, ITI, Case, Sullia, Karnataka, House, Kasaragod, Kerala.