സ്‌കൂള്‍ ജീവിതം കഴിയുമ്പോള്‍ അഖിലയ്ക്ക് വീടൊരുക്കണം; താങ്ങായി സഹപാഠികളും അധ്യാപകരും
Jan 16, 2015, 19:48 IST
കാസര്‍കോട്: (www.kasargodvartha.com 16/01/2015) ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി അഖില പഠിക്കാന്‍ ഒട്ടും പിറകിലല്ല. ജീവിത ദുരിതം തളര്‍ത്തിയതുമില്ല. സ്‌കൂളില്‍ വരാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായിട്ടും സഹപാഠികളെ തന്റെ വേദന അറിയിക്കാനും അഖില തയ്യാറായിരുന്നില്ല. പ്ലസ് വണ്‍ പരീക്ഷയില്‍ അഖിലയ്ക്ക് 92 ശതമാനം മര്‍ക്ക് ലഭിച്ചിരുന്നു.
അഖിലയുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ടില്ലെന്ന് ഈയിടെയാണ് അധ്യാപകരും സഹപാഠികളും അറിയുന്നത്. വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമിക്കവെയാണ് അഖിലയും കുടുംബവും പുറമ്പോക്കിലെ ഓലഷെഡില്‍ കഴിയുന്ന കാര്യം പറയുന്നത്. 17 വര്‍ഷമായി താനും നിത്യരോഗിയായ അച്ഛനും അമ്മയും കുണ്ടുംകുഴി കൊളത്തൂരില്‍ ഓല ഷെഡിലാണ് താമസിക്കുന്നതെന്ന വെളിപ്പെടുത്തലോടെ വൈദ്യുതി എത്തിക്കാനൊരുങ്ങിയവര്‍ കൈവിട്ടില്ല.
അഖിലയും മൂന്നു കൊച്ചനുജത്തിമാരുമടങ്ങുന്ന കുടുംബത്തിന് തലചായ്ക്കാന്‍ ഒരു കെട്ടുറപ്പുള്ള വീട് നിര്‍മിച്ചു കൊടുക്കാന്‍ രംഗത്തു വന്നിരിക്കുകയാണ് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എയും.
പുറമ്പോക്ക് ഭൂമിയില്‍ നിന്ന് എട്ട് സെന്റ് സ്ഥലം മുഖ്യമന്ത്രിയെ കണ്ട് പതിച്ചുവാങ്ങി. പുതിയ സ്‌നേഹവീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് ഞായറാഴ്ച നടക്കും.
അഖിലയ്ക്കു വീടൊരുക്കാന്‍ അഖില പി.ആര്‍. എന്ന വെല്‍ഫയര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിക്ക് കീഴില്‍ ഫണ്ട് സ്വരൂപിച്ച് വീടുനിര്‍മിക്കാനാണ് ഉദ്ദേശ്യം. അഖിലയുടെ വീടുനിര്‍മാണത്തിനായി സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്കില്‍ 3577 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Akhila, School House, Akhila P.R. Welfare Committee, Chattanchal Higher Secondary School, Plus Two Student, Kasaragod, Kundamkuzhi, Kerala.
Advertisement: