ലൈസന്‍സില്ലാതെ ബൈക്കില്‍ വരുന്നത് പോലീസില്‍ അറിയിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പാളിനെയും പി ടി എ പ്രസിഡണ്ടിനെയും വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ഓഫീസില്‍ നാശനഷ്ടവും വരുത്തി, സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു
Aug 31, 2018, 22:13 IST
ചെര്‍ക്കള: (www.kasargodvartha.com 31.08.2018) ലൈസന്‍സില്ലാതെ ബൈക്കില്‍ വരുന്നത് പോലീസില്‍ അറിയിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പാളിനെയും പി ടി എ പ്രസിഡണ്ടിനെയും വിദ്യാര്‍ത്ഥികള്‍ കൈയ്യേറ്റം ചെയ്യുകയും ഓഫീസില്‍ നാശനഷ്ടവും വരുത്തുകയും ചെയ്തു. എടനീര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ രാവിലെ 10.45 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു.
ഇന്റര്‍വെല്‍ കഴിഞ്ഞിട്ടും ഏതാനും വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവരെ അന്വേഷിച്ചു ചെന്നപ്പോള്‍ സ്‌കൂളിന് പിറകിലുള്ള കാട്ടില്‍ ബൈക്കിലും സ്‌കൂട്ടറിലുമായി അഞ്ചു കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞതോടെയാണ് ഈ അഞ്ച് കുട്ടികളുടെ നേതൃത്വത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഹരികൃഷ്ണന്‍ മാസ്റ്ററെയും പി ടി എ പ്രസിഡണ്ട് അബ്ദുല്ല കുഞ്ചാറിനെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മറ്റ് അധ്യാപകര്‍ ചേര്‍ന്ന് തടഞ്ഞതിനാലാണ് ഇവര്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥിരമായി കുട്ടികള്‍ ലൈസന്‍സില്ലാതെ ബൈക്കിലും സ്‌കൂട്ടറിലും വരുന്നതിനെ സ്‌കൂള്‍ അധികൃതര്‍ വിലക്കിയിരുന്നു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ഇത് ചെവി കൊള്ളാതിരുന്നതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൊബൈല്‍ ഉപയോഗിക്കുന്നതിനെയും സ്‌കൂള്‍ അധികൃതര്‍ തടഞ്ഞിരുന്നു. ഇതെല്ലാമാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് രണ്ട് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിട്ടത്. ശനിയാഴ്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗവും അത് കഴിഞ്ഞ് പി ടി എ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cherkala, Kasaragod, School, Students, News, Students against Principal; School closed for 2 days