city-gold-ad-for-blogger

ചതിച്ചത് റോഡിലെ കുഴിതന്നെ; ബസിന്റെ വാതില്‍ തുറക്കപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണ് മരണപ്പെട്ട കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍

ബദിയടുക്ക:(www.kasargodvartha.com 27/10/2017) യാത്രക്കിടെ ബസിന്റെ മുന്‍വശത്തെ വാതില്‍ തുറക്കപ്പെടുകയും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി ദാരുണമായി മരണപ്പെടുകയും ചെയ്ത കേസില്‍ പ്രതിയായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്- പെര്‍ള റൂട്ടിലോടുന്ന പി എം എസ് ബസിന്റെ ഡ്രൈവര്‍ ഗോളിയടിയിലെ മുഹമ്മദ് റഫീഖിനെ (33)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

ബദിയടുക്ക സഹകരണ കോളജിലെ പി ജി വിദ്യാര്‍ത്ഥിനിയായ ചേടിക്കാനം കോളനിയിലെ ഉഷാലത (20)യാണ് മരണപ്പെട്ടത്. ഒക്ടോബര്‍ 25ന് രാവിലെ ഒമ്പതു മണിയോടെ കാസര്‍കോട്ടു നിന്നും പെര്‍ളയിലേക്ക് പോവുകയായിരുന്ന ബസില്‍ ചേടിക്കാനത്തുനിന്നുമാണ് ഉഷാലത കയറിയത്. മുന്‍വശത്തെ വാതിലിന് സമീപമാണ് ഉഷാലത നിന്നിരുന്നത്. ബസ്

ചതിച്ചത് റോഡിലെ കുഴിതന്നെ; ബസിന്റെ വാതില്‍ തുറക്കപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണ് മരണപ്പെട്ട കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍

നെക്രാജെയിലെത്തിയപ്പോള്‍ ബസ് റോഡിലെ കുഴിയില്‍ പതിക്കുകയും ഇതേ തുടര്‍ന്നുണ്ടായ ശക്തമായ കുലുക്കം കാരണം ബസിന്റെ മുന്‍വശത്തെ വാതില്‍ തുറക്കപ്പെടുകയുമായിരുന്നു.

ബസിനകത്തുനിന്നും പുറത്തേക്ക് തെറിച്ചുവീണ ഉഷാലതയുടെ ദേഹത്ത് ഇതേ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു. ഉടന്‍ തന്നെ ഉഷാലതയെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.

Related news:

ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി മരിച

ബസില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Driver, Arrest, Bus, Student, Police, Hospital, Death, Student's accidental death; driver arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia