സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് പഠനഭാരം മൂലം
Jul 12, 2012, 15:57 IST
മുള്ളേരിയ : സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് പഠനഭാരം മൂലം. മീഞ്ചപദവ് മൈറോളുവിലെ രാഘവന്റെ മകള്‍ ശ്രാവണി(16)യാണ് പുത്തൂരിലെ ബന്ധുവീട്ടില്‍ തൂങ്ങി മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്. പുത്തൂരിലെ സ്വകാര്യ കോളേജ് പി.യു.സി വിദ്യാര്‍ത്ഥിനിയാണ് ശ്രാവണി. മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അടുത്ത ബന്ധുവായ പുത്തൂരിലെ സുലോചനയുടെ വീട്ടിലാണ് പഠനസൗകര്യത്തിന് വേണ്ടി താമസിച്ചുവരുന്നത്.
ബുധനാഴ്ച രാവിലെ സുലോചന ജോലിക്കും, മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ കോളേജിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഉച്ചയോടെ വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് മുറിയുടെ ജനലില്‍ കൂടി അകത്തേയ്ക്ക് നോക്കിയപ്പോഴാണ് ശ്രാവണിയെ ഫാനില്‍ കെട്ടിത്തൂങ്ങി നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പുത്തൂര്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മുറിക്കകത്ത് നിന്നും ശ്രാവണയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോളേജില്‍ സയന്‍സ് കോഴ്‌സിന് ചേര്‍ന്നാണ് ശ്രാവണി പഠിക്കുന്നത്. പഠനഭാരമുണ്ടാക്കിയ മാനസിക വിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ശ്രാവണിയുടെ കുറിപ്പില്‍ ഉള്ളതെന്നാണ് വിവരം.
മാതാവ്: നളിനാക്ഷി. സഹോദരങ്ങള്‍: ശിവദാസ്, സച്ചില്‍.

Keywords: Mulleria, Suicide, Student, Kasaragod