കളഞ്ഞ് കിട്ടിയ തുക തിരിച്ചേല്പിച്ച് വിദ്യാര്‍ത്ഥി മാതൃകയായി
Jun 25, 2013, 15:51 IST
കോളിയടുക്കം: സ്കൂളിലേക്ക് പോവുമ്പോള്‍ വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ തുക പ്രധാന അദ്ധ്യാപികയെ ഏല്പിക്കുകയും പിന്നീട് അന്വേഷിച്ച് ഉടമസ്ഥനെകണ്ട് തിരിച്ചേല്പിക്കുകയും ചെയ്തു. പണം നഷ്ടപ്പെട്ട ടി. ദാമോധരനെ കണ്ടെത്തിയാണ് തുക തിരിച്ചേല്പിച്ചത്.
പെരുമ്പള ഗവണ്മെന്റ് എല്‍.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്ധ്യാര്‍ത്ഥി അഭിഷേക് ചന്ദ്രനാണ് മറ്റു കുട്ടികള്‍ക്ക് മാതൃകയായത്. സ്കൂള്‍ അസ്സംബ്ലിയില്‍ വെച്ച് പ്രധാന അധ്യാപികയുടെ സാന്നിധ്യത്തില്‍ യഥാര്‍ത്ഥ ഉടമയ്ക്ക് തുക കൈമാറിയപ്പോള്‍ ചടങ്ങ് ആഘോഷമായി. തുക തിരിച്ചേല്പിച്ച അഭിഷേക് ചന്ദ്രനെ പ്രധാന അദ്ധ്യാപിക അഭിനന്ദിക്കുകയും ഇത് മറ്റുള്ള കുട്ടികള്‍ക്ക് മാതൃകയാവട്ടെയെന്നു ആശംശിച്ചു.
അഭിഷേക് ചന്ദ്രന് ചെമ്മനാട് ഗ്രാമ പഞ്ചായത്തംഗം രഞ്ജിനി മയ്യാലത്തിന്റെയും പെരുമ്പളയിലെ ചന്ദ്രന് മയ്യാലത്തിന്റെയും മകനാണ്. അഭിഷേക് ചന്ദ്രന്റെ സത്യസന്ധത വളര്‍ന്നുവരുന്ന എല്ലാ കുട്ടികളും മാതൃകയാകണമെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിശ സഹധുള്ള, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ശംസുദ്ധീന്‍ തെക്കില്‍, സുഫൈജ അബൂബക്കര്‍, സെറീന അബ്ദുല്ല മറ്റു മെമ്പര്‍മാര്‍ അഭിനന്ദനത്തിലൂടെ ഉപദേശിച്ചു.

Keywords: Abhishek, Damodaran, Student, School, Teacher, Perumbala, Kasaragod, Rupee, Child, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.