city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ സ്­കൂളില്‍ 'കു­ട്ടി­പ്പോ­ലീ­സ്' സംഘം യൂണിറ്റ് തുടങ്ങി

ചട്ടഞ്ചാല്‍ സ്­കൂളില്‍ 'കു­ട്ടി­പ്പോ­ലീ­സ്' സംഘം യൂണിറ്റ് തുടങ്ങി
പൊയിനാച്ചി: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്­കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങി. ബുധനാഴ്ച വൈകുന്നേരം സ്­കൂ­ളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോഡല്‍ ഓഫീസര്‍ രഘുരാമന്‍ അധ്യക്ഷനാ­യി.

എ.എസ്.പി. ടി.കെ.ഷിബു, കെ.മൊയ്തീന്‍കുട്ടിഹാജി, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ല, ശംസുദ്ദീന്‍ തെക്കില്‍, ബി.എം.മുഹമ്മദ് കുഞ്ഞി, സ്­കൂള്‍ പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ്, വിദ്യാനഗര്‍ എസ്.ഐ. എ.വി.ദിനേശന്‍, എം.ഈശ്വരന്‍ സംസാരിച്ചു.

സ്­കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജെ.ആന്റണി സ്വാഗതവും കാസര്‍കോട് ഇന്‍സ്‌­പെക്ടര്‍ ബാബു പെരിങ്ങേത്ത് നന്ദിയും പറഞ്ഞു.

എട്ടാം ക്ലാസ്സിലെ 22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും അടങ്ങുന്ന രണ്ടുയൂനിറ്റ് 'കുട്ടിപ്പോലീസ്' സംഘമാണ് രൂപവത്കരിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമണിമുതല്‍ സ്­കൂള്‍ മൈതാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് പരിശീലനം നല്‍­കും.

Photo: ASHOKAN POINACHI (Ambika Studio)

Keywords:  Poinachi, Chattanchal, Student Police Cadet Unit, Higher Secondary School

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia