Parade | സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു
● കാസർഗോഡ് അഡീഷണൽ എസ്.പിയും എസ് പി സി (SPC) യുടെ ജില്ലാ നോഡൽ ഓഫീസറുമായ പി. ബാലകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
● രഹന കെ (10 ബി) പരേഡ് കമാന്ററായും ഫാത്തിമത്ത് സുഹൈല (10 ഡി) സെക്കൻഡ് പരേഡ് കമാന്ററായും പ്രവർത്തിച്ചു.
● മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കുണിയ: (KasargodVartha) ജി.വി.എച്ച്.എസ്.എസ് കുണിയയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് വർണ്ണാഭമായി നടന്നു.
കാസർഗോഡ് അഡീഷണൽ എസ്.പിയും എസ് പി സി (SPC) യുടെ ജില്ലാ നോഡൽ ഓഫീസറുമായ പി. ബാലകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു.
രഹന കെ (10 ബി) പരേഡ് കമാന്ററായും ഫാത്തിമത്ത് സുഹൈല (10 ഡി) സെക്കൻഡ് പരേഡ് കമാന്ററായും പ്രവർത്തിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പരിശീലനം നൽകിയ ഡ്രിൽ ഇൻസ്ട്രക്ടർമാർക്കും അധ്യാപകർക്കും പ്രത്യേകം അഭിനന്ദനം അർപ്പിച്ചു.
പരിപാടിയിൽ ഷാഹിദ റാഷിദ് (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൻ), ഷാഫി ബി എ (എസ് എം സി ചെയർമാൻ), തസ്‌നി ബദറുദ്ദീൻ (എം പി ടി എ പ്രസിഡന്റ്), തമ്പാൻ ടി (എ.ഡി.എൻ.ഒ, എസ് പി സി പ്രൊജക്ട്, കാസർഗോഡ്), പി വി ജേക്കബ് (പ്രിൻസിപ്പാൾ), ടി ആർ സബിത (ഹെഡ്മിസ്ട്രസ്), അമീറലി കെ വി (സീനിയർ അസിസ്റ്റന്റ്) എന്നിവർ സന്നിഹിതരായിരുന്നു.
#StudentPoliceCadet #PassingOutParade #GVHSSKuniya #Kasargod #EducationEvent #StudentSuccess