Obituary | വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു

● മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു
● പുത്തിഗെ മുഗുറോഡിലെ മുഹമ്മദ് - ഫൗസിയ പേരാൽ ദമ്പതികളുടെ മകളാണ്
● മംഗ്ളൂറിലെ ആശുപത്രിയിൽ അടക്കം ചികിത്സയിലായിരുന്നു
പുത്തിഗെ: (KasargodVartha) വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു. മുഗു റോഡിലെ മുഹമ്മദ് - ഫൗസിയ പേരാൽ ദമ്പതികളുടെ മകൾ ആഇശത് ത്വയിബ (18) ആണ് മരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ചതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ അടക്കം ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജിൽ ഒന്നാം വർഷ ട്രാവൽ ആൻഡ് ടൂറിസം മാനജ്മെന്റ് ബിരുദ വിദ്യാർഥിനിയായിരുന്നു. ആഇശത് ത്വയിബയുടെ അപ്രതീക്ഷിത വിയോഗം ഉറ്റവരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി.
സഹോദരങ്ങൾ: മുഹമ്മദ് തമീം (എസ്എസ്എഫ് സീതാംഗോളി സെക്ടർ സെക്രടറി), തൻവീർ, ത്വാഹിറ, തൗസീഫ. ഖബറടക്കം പുത്തിഗെ മുഹിമ്മാത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ സെക്രടറിയേറ്റ് അംഗം റാസിഖ് ഹുദവി, കുമ്പള മേഖല പ്രസിഡണ്ട് റിയാസ് പേരാൽ എന്നിവർ മാതൃസഹോദരന്മാരാണ്.
#RIPAishaThwaiba #Puthige #Kasargod #StudentDeath #KeralaNews #IndiaNews