city-gold-ad-for-blogger

മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

ഉപ്പള: (www.kasargodvartha.com 03.03.2019) മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി ഉയര്‍ന്നു. ഉപ്പളയ്ക്ക് സമീപത്തെ ഒരു ജുമാമസ്ജിദിന്റെ കീഴിലുള്ള  മദ്രസയിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുമ്പള പോലീസും വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

അതിനിടെ സംഭവം മൂടിവെക്കാന്‍ വ്യാപകശ്രമം നടന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം രാത്രി ജമാഅത്ത് കമ്മിറ്റിയില്‍പെട്ട എട്ടോളം പേര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡന വിവരം പുറത്തുപറയരുതെന്നും പരാതി നല്‍കിയാല്‍ അനുഭവിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായാണ് ആക്ഷേപം.

മദ്രസയില്‍ നടന്ന പീഡനത്തില്‍ നടപടിയെടുക്കാതെ അധികാരികള്‍ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും ആക്ഷേപമുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുപോയിട്ടുണ്ട്. മജിസ്‌ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴിയും നല്‍കും.

മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

Keywords:  Kerala, Kasaragod, Uppala, news, Bandiyod, Molestation, Molestation-attempt, Threatened, madrasa, Teacher, Student Molested by Madrassa teacher 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia