മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതികള്‍ റിമാന്റില്‍
Apr 24, 2012, 16:05 IST

വെള്ളരിക്കുണ്ട്: പന്ത്രണ്ടുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റിലായ ബസ് ജീവനക്കാരെ കോടതി റിമാന്റ് ചെയ്തു. കൊന്നക്കാട് - കോട്ടയം റൂട്ടില്‍സര്‍വീസ് നടത്തുന്ന ഷാജി ബസിലെ ജീവനക്കാരായ ഡ്രൈവര്‍ ചെറുപുഴ കണ്ണോത്തെ റെജി ജോസഫ് (31) കണ്ടക്ടര്‍ തിമിരി നെടുവേര കരയിലെ വേലായുധന്‍ ചെട്ടിയാര്‍(55)എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (2) കോടതി റിമാന്റ് ചെയ്തത്. തിങ്കളാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ് ചെയ്തത്.
എല്ലാ ദിവസവും രാത്രി സര്‍വീസ് നടത്തുന്ന ബസ് രാവിലെ കൊന്നക്കാട് ടൌണില്‍ നിര്‍ത്തിയിടുന്നത് പതിവാണ്. ഈ ഭാഗത്ത് കൂടി മദ്രസയിലേക്ക് പോകുന്ന പെണ്‍കുട്ടിയെ റെജിജോസഫും വേലായുധനും ബലമായി ബസില്‍ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പ്രതികള്‍ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബസ് പോലീസ് കസ്റഡിയിലാണ്.
Keywords: Student, Molestation, Accuse, Remand, Vellarikundu, Kasaragod