ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Jan 8, 2017, 10:30 IST
കുമ്പള: (www.kasargodvartha.com 08/01/2017) ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. കുമ്പള സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും മാവിനക്കട്ടയിലെ അബ്ദുല്ലയുടെ മകളുമായ റിസ് വാന (18)യുടെ ദേഹത്താണ് ടയര്‍ തെറിച്ചുവീണത്. ഇതോടെ റോഡില്‍ വീണ് പരിക്കേറ്റ റിസ് വാനയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് കുമ്പള പഴയ എക്‌സൈസ് ഓഫീസിന് സമീപത്താണ് അപകടം. ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയുടെ പിറക് വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. റിസ്‌വാനയുടെ മാതാവും സഹോദരിയും തെന്നിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വലതുകാലിനാണ് പരിക്കേറ്റത്.

Keywords: Kasaragod, Kerala, Kumbala, Injured, Student, Lorry, Student injured in accident