ഡിസ്കസ് ത്രോ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു
Nov 11, 2012, 13:12 IST

നീലേശ്വരം: ഡിസ്കസ് ത്രോ പരിശീലനത്തിനിടെ ഡിസ്ക് തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചായ്യോത്തെ പുറവങ്കര കുഞ്ഞിനാരായണന്റെ മകനും, ചായ്യോത്ത് ഗവ. എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാര്‍ഥിയുമായ അക്ഷയ് നാരായണനാണ് (14) പരിക്കേറ്റത്.
സ്കൂളില്‍ ഉപജില്ലാ സ്കൂള്‍ കായികമേളക്ക് പരിശീലനം നടത്തുന്നതിടെ ഡിസ്കസ് ത്രോയുടെ ഡിസ്ക് തലയില്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Keywords: Discus throw, Practice, Student, Injured, Chayyoth, Sub district, Games, Kasaragod, Kerala, Malayalam news