മദ്രസാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Jan 15, 2018, 13:09 IST
ബദിയടുക്ക: (www.kasargodvartha.com 15.01.2018) മദ്രസാധ്യാപകന്റെ അടിയേറ്റ് പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ചെന്നടുക്കത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ നിഷാന്‍ മെഹഫൂസിനാണ് (12) മദ്രസാധ്യാപകന്റെ അടിയേറ്റത്. പരിക്കേറ്റ നിഷാനെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൈക്കയിലെ മദ്രസയില്‍ വിദ്യാര്‍ത്ഥിയാണ് മൊഹഫൂസ്. മൂന്നുവര്‍ഷം മദ്രസയില്‍ തന്നെ താമസിച്ചാണ് പഠനം. ആഴ്ചയില്‍ ശനിയാഴ്ച മാത്രം കുട്ടിയെ രക്ഷിതാക്കള്‍ക്ക് കാണാന്‍ സാധിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച നിഷാനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടി അധ്യാപകന്‍ അടിച്ച കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് യുപി സ്വദേശിയായ അധ്യാപകന്‍ അടിച്ചതെന്നും കുട്ടി ബന്ധുക്കളെ അറിയിച്ചു.
വടി കൊണ്ടുള്ള അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ ഇടതുകാലിനും പുറത്തും വലത് കൈക്കും പരിക്കേറ്റു. എന്നാല്‍ കാലില്‍ പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് പിതാവ് അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞ് പോകാന്‍ പറഞ്ഞതായും പിതാവ് പറഞ്ഞു. കുട്ടിക്ക് നിരന്തരം അസുഖമാണെന്നും പഠനം തുടരാന്‍ സാധിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചതായും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് കുട്ടിക്ക് ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് കുട്ടിയെയും കൂട്ടി ഡോക്ടറെ കാണുകയും മരുന്ന് നല്‍കിയ ശേഷം വീണ്ടും മദ്രസയില്‍ കൊണ്ടുവിടുകയുമായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് അധ്യാപകന്റെ അടിയേറ്റത്. വെറുതെ രോഗമാണെന്ന് പറഞ്ഞ് പുറത്തു പോകുന്നുവെന്നും എന്തിനാണ് മരുന്ന് കഴിക്കുന്നതെന്നും ചോദിച്ചുകൊണ്ടാണ് കുട്ടിയെ അധ്യാപകന്‍ അടിച്ചതെന്നും പിതാവ് പരാതിപ്പെട്ടു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, hospital, Assault, Attack, madrasa, Teacher, Student injured after Madrasa Teacher's assault < !- START disable copy paste -->
പൈക്കയിലെ മദ്രസയില്‍ വിദ്യാര്‍ത്ഥിയാണ് മൊഹഫൂസ്. മൂന്നുവര്‍ഷം മദ്രസയില്‍ തന്നെ താമസിച്ചാണ് പഠനം. ആഴ്ചയില്‍ ശനിയാഴ്ച മാത്രം കുട്ടിയെ രക്ഷിതാക്കള്‍ക്ക് കാണാന്‍ സാധിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച നിഷാനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടി അധ്യാപകന്‍ അടിച്ച കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് യുപി സ്വദേശിയായ അധ്യാപകന്‍ അടിച്ചതെന്നും കുട്ടി ബന്ധുക്കളെ അറിയിച്ചു.
വടി കൊണ്ടുള്ള അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ ഇടതുകാലിനും പുറത്തും വലത് കൈക്കും പരിക്കേറ്റു. എന്നാല്‍ കാലില്‍ പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് പിതാവ് അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞ് പോകാന്‍ പറഞ്ഞതായും പിതാവ് പറഞ്ഞു. കുട്ടിക്ക് നിരന്തരം അസുഖമാണെന്നും പഠനം തുടരാന്‍ സാധിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചതായും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് കുട്ടിക്ക് ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് കുട്ടിയെയും കൂട്ടി ഡോക്ടറെ കാണുകയും മരുന്ന് നല്‍കിയ ശേഷം വീണ്ടും മദ്രസയില്‍ കൊണ്ടുവിടുകയുമായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് അധ്യാപകന്റെ അടിയേറ്റത്. വെറുതെ രോഗമാണെന്ന് പറഞ്ഞ് പുറത്തു പോകുന്നുവെന്നും എന്തിനാണ് മരുന്ന് കഴിക്കുന്നതെന്നും ചോദിച്ചുകൊണ്ടാണ് കുട്ടിയെ അധ്യാപകന്‍ അടിച്ചതെന്നും പിതാവ് പരാതിപ്പെട്ടു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, hospital, Assault, Attack, madrasa, Teacher, Student injured after Madrasa Teacher's assault