ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം; കൈവിരലുകള്‍ അറ്റു
Jan 3, 2018, 11:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2018) ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വീണ് ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര പൂച്ചക്കാട് കിഴക്കേക്കരയിലെ പരേതനായ കമ്മാരന്റെ മകന്‍ രഞ്ജിത്തി (19)നാണ് പരിക്കേറ്റത്. രഞ്ജിത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് യൂണിവേഴ്‌സല്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ രഞ്ജിത്ത് മംഗളൂരുവില്‍ മാസംതോറുമുള്ള രക്തപരിശോധന കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരികയായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പാലത്തിനും വണ്ടിക്കും ഇടയിലേക്ക് യുവാവ് വീഴുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ രണ്ട് കൈവിരലുകളും അറ്റുപോയി.
കൈകാലുകളുടെ അസ്ഥികള്‍ക്കും ക്ഷതം സംഭവിച്ചു. ഉടന്‍ തന്നെ പോലീസും നാട്ടുകാരും രഞ്ജിത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു എ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Student, Injured, Train, Hospital, Police, Student injured after falling from train.
< !- START disable copy paste -->