city-gold-ad-for-blogger

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 11/08/2016) എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി. എല്‍ ബി എസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുനില്‍ നായിക്കാണ് (21) ഇതുസംബന്ധിച്ച് കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പിക്ക് പരാതി നല്‍കിയത്. പരിക്കേറ്റ സുനില്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോളജ് ക്യാമ്പസില്‍ വെച്ച് വിഷ്ണു, സഞ്ചല്‍, അതുല്‍, സജിന്‍ തോമസ്, സച്ചിന്‍ ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് സുനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ് ടി മറാഠി സമുദായത്തില്‍ പെട്ട തന്നെ മുന്‍വൈരാഗ്യം കാരണമാണ് ജാതിപ്പേര് വിളിച്ച് മര്‍ദിച്ചതെന്നും പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവരില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ട പരിഹാരം ഈടാക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അക്രമികള്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണെന്ന് സുനില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി

Keywords : College, Stud ent, Assault, Complaint, Hospital, Treatment, Kasaragod, Sunil Naik, Student hospitalized after assaulting. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia