പതിനാലുകാരനെ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചതിന് കേസെടുത്തു
May 7, 2012, 11:47 IST
ചെറുവത്തൂര്‍: പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. ചെറുവത്തൂര്‍ പഞ്ചായത്ത് മുസ്ളീം ലീഗ് സെക്രട്ടറിയും, മുന്‍ പഞ്ചായത്ത് അംഗവുമായ എസ്.എ.ശിഹാബ് (40) നെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ പിതാവ് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി പീഢനം അനുഭവിച്ചുവരികയായിരുന്നു. കുട്ടി പഠിപ്പിലും, ക്ളാസ്സിലും, മറ്റു വീട് കാര്യങ്ങളിലുമൊന്നും ശ്രദ്ധിക്കാതെയായതിനാല്‍ മാതാവ് ഗള്‍ഫിലുള്ള പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് കുട്ടിയോട് കാര്യ തിരിക്കിയപ്പോഴാണ് പീഢന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചന്തേര പൊലിസ് ടി.പി.സുമേഷും സംഘവും വീട്ടിലെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പ്രതിക്ക് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചു.
Keywords: Student harassment, Cheruvathur, Kasaragod