city-gold-ad-for-blogger

നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ച വിദ്യാര്‍ത്ഥിനിയെ പോലീസ് കാമുകനോടൊപ്പം വിട്ടു

നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ച വിദ്യാര്‍ത്ഥിനിയെ പോലീസ് കാമുകനോടൊപ്പം വിട്ടു
ചിറ്റാരിക്കാല്‍: നാട്ടുകാര്‍ പിടികൂടി ചിറ്റാരിക്കാല്‍ പോലീസ് സ്‌റേഷനിലെത്തിച്ച പടന്നക്കാട് സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന നിരാകരിച്ച് പോലീസ് കാമുകനോടൊപ്പം വിട്ടു. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഒഴിഞ്ഞ വളപ്പിലെ ഹസീനയെയാണ് മാതാപിതാക്കളുടെ അപേക്ഷ അവഗണിച്ച് ചിറ്റാരിക്കാല്‍ പോലീസ് കാമുകന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി ഭീമനടിയിലെ ഷിനോജ് ജോര്‍ജ്ജിനോടൊപ്പം വിട്ടത്.

വ്യാഴാഴ്ച വൈകിട്ട് ഷിനോജിനോടൊപ്പം ബൈക്കില്‍ കറങ്ങുന്നത് കണ്ട പരിസരവാസികള്‍ ഇരുവരെയും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്‌റേഷനില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഹസീനയുടെ പിതാവും മാ താവും മറ്റും ചിറ്റാരിക്കാല്‍ പോലീസ് സ്‌റേഷനിലെത്തി. മകളെ തങ്ങളോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ല. പകരം ഷിനോജിനോടൊപ്പം പോകാന്‍ ഹസീനയെ അനുവദിക്കുകയായിരുന്നു. മാതാവിനെ പോലീസ് സ്‌റേഷനില്‍വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരില്‍ നിന്ന് പരാതി എഴുതിവാങ്ങാനോ കേസെടുക്കാനോ പോലീസ് മുതിര്‍ന്നില്ല. ഒടുവില്‍ നിരാശയോടെ ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കാന്‍ പിതാവ് തീരുമാനിച്ചിട്ടുണ്ട്.


Keywords:  Student, Love, Chittarikkal, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia