യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ഭര്‍തൃമതി വീട്ടിനകത്ത് തീകൊളുത്തി മരിച്ച നിലയില്‍
Aug 16, 2015, 21:42 IST
ബേഡകം: (www.kasargodvartha.com 16/08/2015) യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ ഭര്‍തൃമതിയെ സ്വന്തം വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ കരിയത്തെ നാരായണന്റെ മകള്‍ സന്യയാണ് (24) മരിച്ചത്.
മാതാവും സഹോദരിയും പിതാവും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ബളാല്‍ സ്വദേശിയും കാസര്‍കോട് ബീവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരനുമായ അജിത്തിന്റെ ഭാര്യയാണ്. മാതാവ് കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സന്യയെ വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി മഹസര്‍ തയ്യാറാക്കിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്ന് വര്‍ഷം മുമ്പാണ് സന്യയുടെയും അജിത്തിന്റെയും വിവാഹം നടന്നത്. ഇവര്‍ക്ക് മക്കളില്ല. 10 ദിവസം മുമ്പ് യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് ശേഷം സ്വന്തം വീട്ടിലെത്തിയതായിരുന്നു സന്യ. സരോജിനിയാണ് മാതാവ്. സനീഷ്, സീന എന്നിവര്‍ സഹോദരങ്ങളാണ്.

Keywords : Woman, Death, fire, House, Student, Central University, Kasaragod, Kerala, Sanya, Student found dead in house.