വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് മരിച്ച നിലയില്‍
Mar 26, 2012, 16:20 IST

ചെറുവത്തൂര്‍: കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ചെറുവത്തൂര്‍ പയ്യങ്കയിലെ വിന്ധ്യമോള്‍ (19) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയാണ് വിന്ധ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രണയനൈരാശ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. പ്രദേശത്തെ ഒരു യുവാവുമായി വിന്ധ്യപ്രണയത്തിലായിരുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഇതാണോ മരണകാരണ കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. പയ്യങ്കിയിലെ ഭാസ്കരന്‍ - വസന്ത ദമ്പതികളുടെ മകളാണ് വിന്ധ്യ. സഹോദരങ്ങള്‍: സബിത, വിപിന്‍.
Keywords: suicide, Student, Cheruvathur, Kasaragod