സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Jul 10, 2016, 20:00 IST
കുമ്പള: (www.kasargodvartha.com 10.07.2016) കുമ്പള കോയിപ്പാടി കടപ്പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോയിപ്പാടി കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മനോജ് കുമാര്‍ - വാസന്തി ദമ്പതികളുടെ മകന്‍ മിഥുന്‍ (18) ആണ് മരിച്ചത്. ഞായാറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
കുമ്പളയിലെ പാരലല്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മിഥുന്‍. അവധി ദിവസമായി ഞായറാഴ്ച നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ മിഥുന്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കുമ്പള സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: മിഥിന്‍.
Keywords : Kumbala, Death, Student, Police, Kasaragod, Friend, Mithun, Student drowned to death.
മൃതദേഹം കുമ്പള സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: മിഥിന്‍.

Keywords : Kumbala, Death, Student, Police, Kasaragod, Friend, Mithun, Student drowned to death.