കുളത്തില്‍ മുങ്ങിത്താണ വിദ്യാര്‍ത്ഥിക്ക് നാട്ടുകാര്‍ രക്ഷകരായി
Aug 15, 2018, 12:25 IST
ഉളിയത്തടുക്ക: (www.kasargodvartha.com 15.08.2018) കുളത്തില്‍ മുങ്ങിത്താണ വിദ്യാര്‍ത്ഥിക്ക് നാട്ടുകാര്‍ രക്ഷകരായി. ശിരിബാഗിലു ജി യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി തന്‍വീര്‍ ആദിലിനെ (10) യാണു സമീപ പ്രദേശവാസികളെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്‌കൂള്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കുളക്കടവിലെത്തിയതായിരുന്നു തന്‍വീര്‍.
ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. കൂട്ടുകാര്‍ ബഹളം വെച്ചതിന്റെ അടിസ്ഥാനത്തിലാണ് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്‍പ്പെടെയുള്ളവര്‍ എത്തി കുട്ടിയെ കരയ്ക്കു കയറ്റിയത്. അബോധാവസ്ഥയിലുള്ള കുട്ടിയെ സ്വകാര്യാശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. സുഖം പ്രാപിച്ചുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ബിലാല്‍നഗര്‍ ഹുസൈന്‍ താനിയത്തിന്റെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Drown, Uliyathaduka, Student drowned in Pond; rescued by natives
< !- START disable copy paste -->