city-gold-ad-for-blogger

കെ എസ് ആര്‍ ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു

അമ്പലത്തറ: (www.kasargodvartha.com 19/08/2015)  കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ഏഴാംമൈല്‍ തായലടുക്കം ഹൗസിലെ അബ്ദുല്‍ ഖാദറിന്റെ മകനും കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐടിഐയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുമായ പി. അര്‍ഷാദ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഒടയംചാല്‍ ചെന്തളത്താണ് അപകടം നടന്നത്. പാണത്തൂരില്‍ നിന്നും ഏഴാംമൈലിലേക്ക് വരികയായിരുന്നു അര്‍ഷാദ്.

കെ എസ് ആര്‍ ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു
ഒടയംചാലിലെത്തിയപ്പോള്‍ ഒരു സ്ത്രീയുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ഓറഞ്ച് ഡോറിനടുത്തേക്ക് തെറിച്ചുപോയിരുന്നു. ഇത് എടുക്കാനായി കുനിഞ്ഞപ്പോള്‍ പെട്ടെന്ന് ബസിന്റെ ഡോര്‍ പെട്ടെന്ന് തുറയുകയും അര്‍ഷാദ് പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അര്‍ഷാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കെ എസ് ആര്‍ ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia