city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്റര്‍­ലോ­ക്ക് കട്ട കൊ­ണ്ട് വി­ദ്യാര്‍­ത്ഥി­യു­ടെ മു­ഖത്തടി­ച്ചു; നാല് പല്ലുകള്‍ കൊ­ഴിഞ്ഞു

ഇന്റര്‍­ലോ­ക്ക് കട്ട കൊ­ണ്ട് വി­ദ്യാര്‍­ത്ഥി­യു­ടെ മു­ഖത്തടി­ച്ചു; നാല് പല്ലുകള്‍ കൊ­ഴിഞ്ഞു
കാസര്‍­കോ­ട്: ച­ട്ട­ഞ്ചാല്‍ സ്­കൂ­ളി­ലുണ്ടാ­യ റാ­ഗിങ്ങു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ്ല­സ്­ടു വി­ദ്യാര്‍­ത്ഥി­യെ ഏഴം­ഗ സം­ഘം ഇന്റര്‍­ലോ­ക്ക് കട്ട കൊ­ണ്ട് മു­ഖ­ത്ത­ടി­ച്ച് വി­കൃ­ത­മാക്കി. വി­ദ്യാര്‍­ത്ഥി­യു­ടെ നാ­ല് പല്ലു­കള്‍ കൊ­ഴി­ഞ്ഞു. ബെ­ണ്ടി­ച്ചാല്‍ കെ.കെ. ഹൗ­സി­ലെ റാ­സിഖ്‌ (17) നെ­യാ­ണ് പെ­രു­ന്നാള്‍ ത­ലേ­ന്ന് രാത്രി കാസര്‍­കോ­ട് പ­ഴ­യ പ്ര­സ്‌ക്ല­ബ് ജം­ഗ്­ഷ­നില്‍ വെ­ച്ച് ഏ­ഴം­ഗ സം­ഘം ആ­ക്ര­മി­ച്ച­ത്.

ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ റാ­സി­ക് മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാണ്. സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഫൗ­സാന്‍ ബാ­ങ്കോട്,  റി­സ്‌വാന്‍ എ­ന്ന ഇജു, റാ­മ്പോ, ആ­ദി മ­റ്റ് ക­ണ്ടാ­ല­റി­യാ­വു­ന്ന മൂ­ന്ന് പേര്‍ എ­ന്നി­വര്‍­ക്കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു.

പെ­രു­ന്നാള്‍ ത­ലേ­ന്ന് രാത്രി ക­ട­യില്‍ വ­സ്ത്രം വാ­ങ്ങാനെ­ത്തി­യ­പ്പോ­ഴാ­ണ് റാ­സി­ഖിനെ വള­ഞ്ഞ് പി­ടി­ച്ച് കൊ­ണ്ട് പോ­യ സം­ഘം ക്രൂ­ര­മാ­യി ആ­ക്ര­മി­ച്ച­ത്.

Keywords:  Attack, Student, Plus-two, Hospital, Eid, Kasaragod, Raging, Interlock brick.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia