അടി കൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് തടിതപ്പിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Dec 10, 2019, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2019) അടി കൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് അധ്യാപകര്‍ തടിതപ്പിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. മള്ളങ്കൈ കുക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ഉമേശ്, ഷാജി, ലത, ലജിത എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുമ്പള പോലീസ് കേസെടുത്തത്.
ശനിയാഴ്ചയാണ് സംഭവം. സ്‌കൂളിലെ കസേര തകര്‍ത്തുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്നാണ് വിവരം. ഇതിനിടെ ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ നാല് അധ്യാപകര്‍ ചേര്‍ന്ന് കാറില്‍ വീട്ടിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലേക്കയക്കരുത് എന്ന് പറഞ്ഞാണ് തിരിച്ചുപോയതെന്ന് പറയുന്നു.
മാതാവ് വിദ്യാര്‍ത്ഥിയുടെ ശരീരം പരിശോധിച്ചപ്പോഴാണ് അടിയേറ്റ പാട് കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ഒരു അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി തെറ്റു പറ്റിപ്പോയെന്നും പരാതി നല്‍കരുതെന്നും പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞിരുന്നു.
Related News: അടികൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് അധ്യാപകര്‍ തടിതപ്പിയതായി പരാതി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Assault, Student, arrest, Teachers, case, bail, Police, student-assaulted; case against teachers < !- START disable copy paste -->