കോളജ് വിദ്യാര്‍ത്ഥികളെ പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവം; എ ഡി ജി പി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
May 25, 2017, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2017) പോലീസ് കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവര്‍ത്തകരായ കോളജ് വിദ്യാര്‍ഥികളെയും അവരെ കാണാനെത്തിയ വിദ്യാര്‍ത്ഥി നേതാക്കളെയും കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തെക്കുറിച്ച് എ ഡി ജി പി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കാസര്‍കോട് ഗവ. കോളജില്‍ 2017 ഫെബ്രുവരി 28ന് നടന്ന എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് എംഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെയും വിവരമറിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനേതാക്കളെയും മര്‍ദിച്ചതായാണ് പരാതി.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ടോയെന്നും റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടോയെന്നുമായിരുന്നു എംഎല്‍എയുടെ ചോദ്യം. അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും ജില്ലാകലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ എ ഡി ജി പി നോര്‍ത്ത് സേണ്‍ മുഖാന്തിരം വകുപ്പ് തല അന്വേഷണം നടത്താന്‍ ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ഗവ. കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഗവ. കോളജിലെ വിദ്യാര്‍ഥിയും എംഎസ്എഫ് പ്രവര്‍ത്തകനുമായ സിദ്ദീഖ് (19) ഉള്‍പ്പെടെയുള്ളവരാണ് പോലീസ് മര്‍ദനത്തിനിരയായിരുന്നത്. കോളജില്‍ സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് നാല് എംഎസ്എഫ് പ്രവര്‍ത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതിയുയര്‍ന്നത്.
പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് എത്തിയ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് എന്നിവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബഹളമുണ്ടാവുകയും പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ പാര്‍പ്പിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നായിരുന്നു മറ്റൊരു പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, College, Students, Police Station, Investigation, Custody, Assault, SFI, MSF, Police, Complaint, DGP, ADGP, Student assaulted case ADGP probe.