ക്ലാസെടുക്കുന്നതിനിടയില്‍ ചിരിച്ചതിന് 12 കാരന് അധ്യാപകന്റെ ക്രൂര മര്‍ദനം
Dec 17, 2014, 20:56 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2014) ക്ലാസെടുക്കുന്നതിനിടയില്‍ ചിരിച്ചതിന് 12 കാരനെ അധ്യാപകന്‍ സ്‌കെയില്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു. അഡൂരിലെ എം.പി മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ തല്‍ഹത്ത് ഷയാബിനാണ് മര്‍ദനമേറ്റത്. ഇടതുകൈക്കും പുറത്തും പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബദിയഡുക്ക കുനില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷയാബ്. സയന്‍സ് അധ്യാപകന് പകരം ക്ലാസെടുക്കാന്‍ വന്ന ഹസന്‍ അലി എന്ന അധ്യാപകനാണ് തന്നെ മര്‍ദിച്ചത്. അധ്യാപകന്‍ ക്ലാസില്‍ വരുന്നതിനിടെ താന്‍ സുഹൃത്തിനോട് സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ അടി. തന്നെ അടിക്കുന്നത് കണ്ടപ്പോള്‍ സഹപാഠികള്‍ ചിരിച്ചു. അതുകണ്ട് ഞാനും ചിരിച്ചുവെന്ന് പറഞ്ഞ് സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു.
സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Student, Assault, Teacher, Injured, Hospital, Class, Adoor, Moideen, Kunil, Thalhath Shayab.