city-gold-ad-for-blogger

കട വരാന്തയില്‍ വീണുകിടന്ന മിഠായി എടുത്ത് കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് രണ്ടാംതവണയും ക്രൂര മര്‍ദനം

കാസര്‍കോട്: (www.kasargodvartha.com 22/04/2015) കടയ്ക്കുപുറത്ത് വീണുകിടന്ന മിഠായി എടുത്ത് കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് രണ്ടാം തവണയും ക്രൂര മര്‍ദനം. അഡൂര്‍ വട്ടേരിയിലെ മാധവന്റെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശരത്തി (13) നാണ് മര്‍ദനമേറ്റത്. ആദ്യം കടയുടമയും ഒരുമാസം കഴിഞ്ഞ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ മകനുമാണ് ശരത്തിനെ മര്‍ദിച്ചത്.

ശിങ്കാര മേളം പഠിക്കാന്‍ പോവുകയായിരുന്ന ശരത്ത് ഒരുമാസം മുമ്പ് കടയുടെ മുന്നിലൂടെ പോകുമ്പോള്‍ വീണുകിടന്ന മിഠായി എടുത്തുകഴിക്കുകയായിരുന്നു. കുട്ടി മിഠായി കഴിക്കുന്നത് കണ്ട വ്യാപാരി അന്ന് കടയിലെ ഭരണിയില്‍ നിന്നും മിഠായി മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ശരത്തിനെ മര്‍ദിക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച കടയുടമയുടെ മകന്‍ വീണ്ടും ഇതേകാരണം പറഞ്ഞ് ശരത്തിനെ പിടികൂടി മര്‍ദിച്ചതായാണ് പരാതി. മര്‍ദനമേറ്റ ശരത്തിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കട വരാന്തയില്‍ വീണുകിടന്ന മിഠായി എടുത്ത് കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് രണ്ടാംതവണയും ക്രൂര മര്‍ദനം

Keywords : Kasaragod, Kerala, Shop, Assault, Injured, Hospital, Sharath, Shop Keeper, Student assaulted by shop keeper. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia