സഹപാഠിയോട് സംസാരിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതായി പരാതി
Jul 26, 2015, 10:28 IST
ചെര്‍ക്കള: (www.kasargodvartha.com 26/07/2015) സഹപാഠിയായ കോളജ് വിദ്യാര്‍ത്ഥിനിയോട് ബസ് സ്‌റ്റോപ്പില്‍ നിന്ന് സംസാരിച്ചതിനെ ചോദ്യം ചെയ്ത് കാറിലും ബൈക്കിലുമെത്തിയ സംഘം മര്‍ദിച്ചതായി പരാതി. കോളിയടുക്കത്തെ സന്ദീപ് (19)നാണ് വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന് മര്‍ദനമേറ്റത്.
ശനിയാഴ്ച വൈകിട്ട് ഇന്ദിരാനഗര്‍ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ജന്മദിന സമ്മാനം വാങ്ങിവെച്ചതായും ഇന്ദിരാനഗര്‍ ബസ് സ്റ്റോപ്പില്‍ വരണമെന്നും പെണ്‍കുട്ടി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപ് എത്തിയത്. ഇവിടെ വെച്ച് പെണ്‍കുട്ടിയോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് ആദ്യം കാറിലെത്തിയ രണ്ടംഗ സംഘം പേരു ചോദിച്ച് മര്‍ദിച്ചത്.
പിന്നീട് രണ്ട് ബൈക്കുകളിലായെത്തിയ സംഘവും സന്ദീപിനെ ആക്രമിച്ചു. സുഹൃത്ത് തന്‍വീറാണ് സന്ദീപിനെ ഇവരില്‍ നിന്നും രക്ഷിച്ചത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.

Keywords : Cherkala, Assault, Kasaragod, College, Student, Police, Bus stand, Car, Bike, Sandeep.