സ്‌കൂള്‍ ബസില്‍ ചിരിച്ചതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഡ്രൈവര്‍ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു
Nov 2, 2016, 20:17 IST
കുമ്പള: (www.kasargodvartha.com 02/11/2016) സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ചിരിച്ചതിന്റെ പേരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ് ഡ്രൈവര്‍ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മിയാപദവ് മുന്നിപ്പാടിയിലെ വസൈത്തുല്‍ ഹൗസില്‍ ആഷിഖിന്റെ മകനുമായ ഷഹലിനെ (അഞ്ച്) യാണ് മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് സല്‍മ സ്വന്തം വീട്ടിലായിരുന്നു. അതുകൊണ്ട് കുട്ടിയെ മാതാവിന്റെ കമ്പാറിലുള്ള വീട്ടിലിറക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് ബസിനകത്ത് വെച്ച് കുട്ടി ചിരിച്ചുവെന്നാരോപിച്ചാണ് ഡ്രൈവര്‍ മുഖത്ത് കൈകൊണ്ട് ഇടിച്ചത്.
കുട്ടി വീട്ടില്‍ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ സന്ദര്‍ശിച്ച് മൊഴിയെടുത്ത ശേഷം കേസെടുത്ത് അന്വേഷണം നടത്താന്‍ കുമ്പള പോലീസിന് റിപോര്‍ട്ട് നല്‍കി.
Keywords : Kumbala, School, Student, Assault, Driver, Injured, Hospital, Treatment, Complaint, Police, Kasaragod.