റോഡിലെ കല്ലുനീക്കിയതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദനം
Dec 10, 2012, 17:03 IST

കാസര്‍കോട്: റോഡ് തടസ്സമുണ്ടാക്കുന്നതരത്തില്‍ വെച്ചിരുന്ന കല്ല് നീക്കിയതിന് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യര്‍ത്ഥിയെ അയല്‍ക്കാരന്‍ മര്‍ദിച്ചു. ഉളിയത്തടുക്ക എസ്.പി. നഗര്‍ ബേര്‍ക്കത്തൊട്ടിയിലെ അബ്ദുര്‍ റഹ്മാന്റെ മകനും നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ ഒന്‍പതാംതരം വിദ്യാര്‍ത്ഥിയുമായ മിസ്ബാന്‍ റാഹിലിനാണ് (15) മര്‍ദനമേറ്റത്.
റാഹിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അയല്‍ക്കാരനായ മൊയ്തുവാണ് മര്‍ദിച്ചതെന്ന് റാഹില്‍ പരാതിപ്പെട്ടു. മാതാവ് മിസ്രിയക്കൊപ്പം സ്‌കൂട്ടിയില്‍ പോകുമ്പോഴായിരുന്നു തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്നാണ് പരാതി.
Keywords: Neighbour, Kasaragod, Attack, Hospital, Student, Stone, Kerala, Malayalam News, Kerala Vartha, Misban Rahil