പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയതായി കേസ്; വസ്ത്രവ്യാപാരി അറസ്റ്റില്‍
May 8, 2017, 14:15 IST
ആദൂര്‍: (www.kasargodvartha.com 08/05/2017) പ്ലസ്ടുവിദ്യാര്‍ത്ഥിനിയെ ബസില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രതിയായ വസ്ത്ര വ്യാപാരിയെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ വസ്ത്രവ്യാപാരിയും അലാമിപ്പള്ളി സ്വദേശിയുമായ അരുണ്‍ദത്തിനെ(40)യാണ് ആദൂര്‍ സിഐ സിബിതോമസ് അറസ്റ്റ് ചെയ്തത്.
ആദൂര്‍ സ്വദേശിനിയായ പതിനേഴുകാരി കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ ആദ്യമായി കണ്ട അരുണ്‍ദത്ത് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനി താല്‍പ്പര്യമില്ലാതെ ഒഴിഞ്ഞുമാറി. ഇതോടെ അരുണ്‍ദത്ത് പെണ്‍കുട്ടിയെ ബസില്‍ പിന്തുടരാന്‍ തുടങ്ങി.
കഴിഞ്ഞ ദിവസം ഉച്ചക്ക് പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ ശേഷം കാഞ്ഞങ്ങാട്ടുനിന്നും കാസര്‍കോട്ടേക്കുള്ള ബസില്‍ കയറിയപ്പോള്‍ അരുണ്‍ദത്തും ഒപ്പം കയറി. പെണ്‍കുട്ടി കാസര്‍കോട്ട് ബസിറങ്ങിയ ശേഷം ആദൂരിലേക്കുള്ള ബസില്‍കയറിയപ്പോള്‍ അരുണ്‍ദത്ത് ആ ബസിലും പിന്തുടരുകയായിരുന്നു.
ബസ് യാത്രക്കിടെ പെണ്‍കുട്ടിക്ക് സമീപം നിന്ന യുവാവ് ദേഹത്ത് സ്പര്‍ശിക്കുന്നതുള്‍പ്പെടെയുള്ള വിക്രിയകളും ആരംഭിച്ചു. അസഹ്യത പ്രകടിപ്പിച്ച പെണ്‍കുട്ടി പിന്നീട് ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോഴും അരുണ്‍ദത്ത് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട ബൈക്ക് യാത്രക്കാരനായ ഒരാള്‍ വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ അരുണ്‍ദത്തിനെ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടി ആദൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി അരുണ്‍ദത്തിനെതിരെ രേഖാമൂലം പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. പ്രതിയെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adhur, Case, Kasaragod, Merchant, News, Student, Bus, Plus Two, Court, Bike, Remand, Student abused; Cloth merchant arrested.