കാസര്‍കോട്ടെ ചുമട്ടു തൊഴിലാളികള്‍ 30ന് പണി മുടക്കും
Jun 26, 2012, 17:36 IST
കാസര്‍കോട്: നഗരത്തിലെ ചുമട്ട് തൊഴിലാളി യൂണിയനുകളും വ്യാപാരി സംഘടനയും തമ്മില്‍ കയറ്റിംഗ് കൂലി സംബന്ധിച്ചുണ്ടാക്കിയ കരാറിന്റെ കാലാവധി കഴിഞ്ഞ് രണ്ടു മാസമായിട്ടും കൂലി വര്‍ധിപ്പിക്കാന്‍ തയ്യാറാവാത്ത വ്യാപാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് നഗരത്തിലെ ചുമട്ടു തൊഴിലാളികള്‍ ജൂണ്‍ 30ന് പണിമുടക്കും.
ജില്ലയുടെ ഇതര മേഖലയിലെ നിലവിലുള്ള കൂലിയേക്കാള്‍ കുറഞ്ഞ കൂലിക്കാണ് നഗരത്തിലെ തൊഴിലാളികള്‍ കയറ്റിറക്ക് നടത്തിവരുന്നത്. ഇതരസ്ഥലങ്ങളില്‍ വ്യാപാരികള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന വര്‍ദ്ധന പോലും നല്‍കാത്ത കാസര്‍കോട്ടെ വ്യാപാര സംഘടനയാണ് തൊഴിലാളികളെ പണി മുടക്കിലേക്ക് തള്ളിവിട്ടത്.
30ന് നടക്കുന്ന സൂചന പണിമുടക്ക് കൊണ്ടും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജൂലായ് 15 മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും ചുമട്ട് തൊഴിലാളികള്‍ ജീവിക്കാനാവശ്യമായ കൂലിക്ക് വേണ്ടി നടത്തുന്ന സമരത്തെ എല്ലാവിഭാഗം ആളുകളും സഹായിക്കണമെന്നും ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജനറല്‍ സെക്രട്ടറി എന്‍.എ. മുഹമ്മദും ബി.എം.എസ് സെക്രട്ടറി ശ്രീനിവാസനും അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, STU, Strike.