city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച് ഉടന്‍ തുറക്കണം: എസ്.ടി.യു

കാസര്‍കോട്: (www.kasargodvartha.com 19/05/2015) തീരദേശ വികസന അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തി പൂര്‍ത്തികരിച്ച മല്‍സ്യമാര്‍ക്കറ്റ് അനുബന്ധ സൗകര്യങ്ങള്‍ കൂടി ഒരുക്കി തുറന്ന് കൊടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മല്‍സ്യ വിതരണ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കാസര്‍കോട് മേഖല യോഗം ആവശ്യപ്പെട്ടു.

രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തികരിച്ചെങ്കിലും യാര്‍ഡ് നിര്‍മ്മാണവും മല്‍സ്യ മൊത്ത വിതരണത്തിനുള്ള സൗകര്യവും പാര്‍ക്കിംഗ് സംവിധാനവും ശുചികരണ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. മല്‍സ്യ മാര്‍ക്കറ്റിലേക്കുള്ള റോഡും ഓവ്ചാലും കള്‍വര്‍ട്ടും പുനര്‍നിര്‍മ്മിക്കാന്‍ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

മല്‍സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച് ഉടന്‍ തുറക്കണം: എസ്.ടി.യുഅടിസ്ഥാന-ഭൗതിക സൗകര്യങ്ങള്‍ പൂര്‍ത്തികരിച്ച് മല്‍സ്യമാര്‍ക്കറ്റ് കാലവര്‍ഷത്തിനു മുന്‍പായി തുറന്ന് കൊടുക്കാന്‍ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ്, എം.പി. അബൂബക്കര്‍, കെ.എ. മൊയ്തു കുമ്പള, എം.എം. അബ്ദുര്‍ റഹ്മാന്‍, ബി.എം. അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, STU, Kerala, Fish Market, STU urges completion of fish market project.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia