city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീരദേശം നെഞ്ചേറ്റി എസ്.ടി.യു യാത്ര പ്രയാണം തുടരുന്നു

കാസര്‍കോട്: (www.kasargodvartha.com 03/03/2016) കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ തിരുത്തുക, പരമ്പരാഗത മത്സ്യതൊഴിലാളികളെ ദുരിതത്തിലാക്കുന്ന മീനാകുമാരി സെയ്ദാ റാവു കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുക, തീരദേശ പരിപാലന നിയമത്തില്‍ ഇളവ് അനുവദിക്കുക, തീരദേശ വാസികള്‍ക്ക് വീട് നിര്‍മിക്കാന്‍ പ്രത്യേക അനുമതി നല്‍കുക, സമുദ്ര മത്സ്യ ബന്ധനകരട് ബില്‍ ഉപേക്ഷിക്കുക തുടങ്ങി മത്സ്യതൊഴിലാളികള്‍ അടക്കമുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 'കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്' എന്ന മുദ്രാവാക്യവുമായി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തില്‍ മാവിലാകടപ്പുറത്ത് നിന്ന് ആരംഭിച്ച എസ്.ടി.യു തീരദേശ യാത്രക്ക് ആവേശകരമായ വരവേല്‍പ്പ്.

വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികളും പൊതുജനങ്ങളും ജാഥയെ പ്രകടനമായി സ്വീകരിക്കാനെത്തിയിരുന്നു. രണ്ടാം ദിവസത്തെ പരിപാടി തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റിയില്‍ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ ബാവ ഉദ്ഘാടനം ചെയ്തു. എ.ജി അമീര്‍ ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജാഥ വൈസ് ക്യാപ്റ്റന്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, ഡയറക്ടര്‍ അബ്ദുല്‍ റഹ്് മാന്‍ ബന്തിയോട്, കോ ഓഡിനേറ്റര്‍മാരായ അഷ്‌റഫ് എടനീര്‍, കെ.എം.സി ബബ്രാഹിം, സത്താര്‍ വടക്കുമ്പാട്, കെ.എം.എ ഖാദര്‍ പ്രസംഗിച്ചു. പടന്നയില്‍ പി.കെ ഷുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ചു.

മടക്കരയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മുഹമ്മദ് പൊറായിക്ക് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പുതിയ പുരയില്‍ സ്വാഗതം പറഞ്ഞു. തൈകടപ്പുറത്ത് ഇബ്രാഹിം പറമ്പത്ത് അധ്യക്ഷത വഹിച്ചു. റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു കാഞ്ഞങ്ങാട് മീനാപ്പീസില്‍ കെ.കെ ജാഫര്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി എം.പി ജാഫര്‍ പ്രസംഗിച്ചു എച്ച്.കെ അബ്ദുല്ല സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളില്‍ അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, ഷരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, അബ്ദുര്‍ റഹ് മാന്‍ വളപ്പ്, അബൂബക്കര്‍ കണ്ടത്തില്‍, ഹമീദ് ബെദിര, മുജീബ് കമ്പാര്‍, ബി.പി മുഹമ്മദ്, ടി.പി അനീസ്, യൂനുസ് വടകരമുക്ക്, കരീം കുശാല്‍നഗര്‍, റഹൂഫ് ബാവിക്കര, എം.എ നജീബ്, റഹ് മാന്‍ ഗോള്‍ഡന്‍, മാഹിന്‍ മുണ്ടക്കൈ, എസ്.എ സഹീദ്, സുബൈര്‍ മാര, ഹാരിസ് ബി.എം, എസ്.എം മുഹമ്മദ് കുഞ്ഞി, എന്‍.എ ഷാഫി, പി.എം ഹസൈനാര്‍, യു.എ അലി, ജബ്ബാര്‍ പൊറപ്പാട്, ടി.കെ സമീറ, അഹ്് മദ് കപ്പണക്കല്‍, ഇബ്രാഹിം മണിയനോടി, സിദ്ദീഖ് ചക്കര, മജീദ് മലബാരി, മുഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, പി. അബ്ദുസലാം, എം.ടി.പി ഖാദര്‍, കെ.എം ഷാഹുല്‍ ഹമീദ്, കെ.കെ ബദ്‌റുദ്ദീന്‍, പി.കെ മുഹമ്മദ്, ജാഫര്‍ മൂവാരിക്കുണ്ട്്, എല്‍.കെ ഇബ്രാഹിം, കെ.എം ഫരീദ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി കീഴൂരില്‍ സമാപിച്ചു.

വെള്ളിയാഴ്ച രണ്ട് മണി ചേരങ്കൈ, മൂന്ന് മണി തളങ്കര പടിഞ്ഞാര്‍, നാലു മണി കുമ്പള, അഞ്ചു മണി ഉപ്പള, 5.30ന് മുസോടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറു മണിക്ക്് മഞ്ചേശ്വരം ഹൊസങ്കടിയില്‍ സമാപിക്കും.

തീരദേശം നെഞ്ചേറ്റി എസ്.ടി.യു യാത്ര പ്രയാണം തുടരുന്നു


Keywords : STU, Kasaragod, Inauguration, Kanhangad, Nileshwaram, A Abdul Rahman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia