ശബരിമലക്ക് പോകുന്ന ചുമട്ട് തൊഴിലാളികള്‍ക്ക് യാത്രയപ്പ് നല്‍കി
Dec 22, 2015, 10:00 IST
കാസര്‍കോട്:( www.kasargodvartha.com 22/12/2015) ശബരിമലക്ക് പോകുന്ന ചുമട്ട് തൊഴിലാളികളായ പ്രവീണ്‍കുമാര്‍, സന്തോഷ്, സുദര്‍ശന എ.കെ എന്നിവര്‍ക്ക് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) യാത്രയയപ്പ് നല്‍കി.
യാത്രയയപ്പ് യോഗം എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്.ടി.യു ജില്ലാ സെക്രട്ടറി സഹീദ് എസ്.എ, എ. രഘു, ബദറുദ്ദീന്‍, കെ ശാഫി, യൂസുഫ്, ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതവും പി.എ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords: STU, kasaragod, inauguration,Shabarimala.