ഏകദിന പഞ്ചകര്‍മ പഠന ശിബിരം അഞ്ചിന്
Feb 4, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 04/02/2016) പാരമ്പര്യ കളരി മര്‍മ നാട്ടുവൈദ്യ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി (എസ് ടി യു)യുടെ ആഭിമുഖ്യത്തില്‍ ഏകദിന പഞ്ചകര്‍മ പഠന ശിബിരം നടത്തുന്നു. ഫെബ്രവരി അഞ്ചിന് രണ്ട് മണി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള അറഫാ ബില്‍ഡിംഗ്‌സിലെ എസ് ടി യു സെന്ററിലാണ് പരിപാടി.
പ്രശസ്ത നാഡിരോഗ വിദഗ്ധനും പഞ്ചകര്‍മ ശാസ്ത്രത്തില്‍ എം.ഡിയുമായ ഡോ. രജിത്ത് ക്ലാസെടുക്കും. ജില്ലാ പ്രസിഡണ്ട് ജബ്ബാര്‍ വൈദ്യര്‍ അധ്യക്ഷത വഹിക്കും. പി.കെ അബ്ദുല്ല വൈദ്യര്‍, മെഹബൂബ് വൈദ്യര്‍ എന്നിവര്‍ പ്രസംഗിക്കും. താല്‍പര്യമുള്ളവര്‍ കൃത്യ സമയത്ത് തന്നെ ക്ലാസില്‍ ഹാജരകണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി മജീദ് മലബാരി അറിയിച്ചു.
Keywords : Kasaragod, STU, Programme, Meeting, Inauguration, Padana Shibiram.

Keywords : Kasaragod, STU, Programme, Meeting, Inauguration, Padana Shibiram.