city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍മാണ തൊഴിലാളി ക്ഷേമനിധി കാര്യക്ഷമമാക്കണം: എസ്.ടി.യു

കാസര്‍കോട്: (www.kasargodvartha.com 09/10/2016) കേരളത്തിലെ ലക്ഷക്കണക്കിന് നിര്‍മാണ തൊഴിലാളികളുടെ ആശ്രയമായ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചു വിട്ട് അവിടെ നിന്നുള്ള കോടിക്കണക്കിനു രൂപ സര്‍ക്കാരിന്റെ നിത്യ ചെലവുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടി  തൊഴിലാളി വിരുദ്ധമാണെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പെന്‍ഷനേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തു തീര്‍ക്കാന്‍ ക്ഷേമനിധിയില്‍ നിന്നുള്ള പണമാണ് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിരിക്കുന്നത്. ഇതുമൂലം തൊഴിലാളികള്‍ക്ക് കഴിഞ്ഞ അഞ്ചു മാസമായി യാതൊരു വിധ ആനുകൂല്യങ്ങളും ബോര്‍ഡില്‍ നിന്നും അനുവദിച്ചു കിട്ടിയിട്ടില്ല. ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അടിയന്തിരമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ച മുഴുവന്‍ തുകയും ബോര്‍ഡിന് തിരിച്ചു നല്‍കി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ബി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ദേശീയ സെക്രട്ടറി എ.അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ. അബ്ദുല്‍ സമദ്, പി.ഐ.എ. ലത്വീഫ്, എല്‍.കെ. ഇബ്രാഹിം കാഞ്ഞങ്ങാട്, എം.കെ. ഇബ്രാഹിം പൊവ്വല്‍, അബ്ദുര്‍ റഹ് മാന്‍ കടമ്പള, സി.എ. ഇബ്രാഹിം എതിര്‍ത്തോട്, യൂസുഫ് പാച്ചാണി, ശിഹാബ് റഹ് മാനിയ നഗര്‍, സൈനുദ്ദീന്‍ തുരുത്തി, ഹനീഫ ചെങ്കള, ബി.എ.ഗഫൂര്‍ പ്രസംഗിച്ചു.

നിര്‍മാണ തൊഴിലാളി ക്ഷേമനിധി കാര്യക്ഷമമാക്കണം: എസ്.ടി.യു

Keywords:  Kasaragod, Kerala, STU, Meet, A. Abdul Rahman, STU pensioners meet conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia