മോട്ടോര്‍ തൊഴിലാളി പണിമുടക്കും ഓഫീസ് മാര്‍ച്ചും 17ന്
Jul 9, 2012, 17:51 IST
കാസര്‍കോട്: കാസര്‍കോട് മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ 17ന് സംസ്ഥാനവ്യാപകമായി നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്കും താലൂക്ക് ഓഫീസ് മാര്‍ച്ചും വിജയിപ്പിക്കാന്‍ ടൗണ്‍ ഓട്ടോ ഡ്രൈവര്‍സ് യൂണിയന്‍ എസ്.ടി.യു. പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
സുബൈര്‍ മാരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബൂബക്കര്‍ തുരുത്തി, ഇബ്രാഹിം മാളിയങ്കര, മുഹമ്മദലി മഞ്ചത്തട്ക്ക, ഹസൈനാര്‍ താനിയത്ത്, എം.ടി. സിദ്ദീഖ്, പി.എം. മുഹമ്മദ്, യു.എ. സുബൈര്‍ പ്രസംഗിച്ചു. ഖലീല്‍ പടിഞ്ഞാര്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Keywords: Kasaragod, STU, march.