'കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്' എസ്.ടി.യു തീരദേശ ജാഥ മാര്‍ച്ച് രണ്ട് മുതല്‍
Feb 16, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 16/02/2016) മത്സ്യത്തൊഴിലാളികള്‍ ഉള്‍പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 'കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്റെ നേതൃത്വത്തില്‍ എസ്.ടി.യു തീരദേശ ജാഥ സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അദ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് രണ്ടിന് വലിയപറമ്പില്‍ നിന്ന് ആരംഭിക്കുന്ന ജാഥ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളില്‍ പര്യടനം നടത്തി നാലാം തീയ്യതി ബങ്കര മഞ്ചേശ്വരത്ത് സമാപിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റനായി എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫിനെയും, ഡയറക്ടറായി ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബന്തിയോടിനെയും, കോ ഓഡിനേറ്റര്‍മാരായി ട്രഷറര്‍ എ. അഹ് മദ് ഹാജി, സെക്രട്ടറി അഷ്‌റഫ് എടനീര്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.എം.സി ഇബ്രാഹിം എന്നിവരെ തെരെഞ്ഞടുത്തു. അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, എ. അഹ് മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസമദ്, അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, എം.എ മക്കാര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, ഷരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല പ്രസംഗിച്ചു.
Keywords : STU, Inauguration, Kasaragod, A. Abdul Rahman, March.