Protest | 'കുടുംബശ്രീ കുടിവെള്ള യൂനിറ്റിനെ സംരക്ഷിക്കണം'; എസ് ടി യു മാർച്ചിൽ പ്രതിഷേധമിരമ്പി; സ്വകാര്യ കുടിവെള്ള മാഫിയയുടെ ഇടപെടൽ സംശയിക്കുന്നതായി എൻ എ നെല്ലിക്കുന്ന് എംഎൽഎ
കുടുംബശ്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന് പകരം അടച്ച് പൂട്ടിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എ അബ്ദുൽ റഹ്മാൻ
കാസർകോട്: (KasargodVartha) നഗരസഭയുടെ കുടുംബശ്രീ സംരംഭമായ പ്യുവർ വാട്ടർ യൂണിറ്റ് അടച്ച് പൂട്ടിയതിനെതിരെ എസ് ടി യു കാസർകോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലുള്ള ഫുഡ് സേഫ്റ്റി അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഒൻപത് നഗരസഭകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കുടിവെള്ള യൂണിറ്റുകളിൽ കാസർകോട് യൂണിറ്റ് മാത്രം അടച്ച് പൂട്ടാനുള്ള ഫുഡ് സേഫ്റ്റി അധികൃതരുടെ തീരുമാനം ബാഹ്യശക്തികളുടെയും സ്വകാര്യ കുടിവെള്ള മാഫിയയുടെയും ഇടപെടൽ കൊണ്ടാണെന്ന് സംശയിക്കുന്നതായി എംഎൽഎ പറഞ്ഞു.
എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന് പകരം അടച്ച് പൂട്ടിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭം എസ് ടി യു ഏറ്റെടുത്ത് നടത്തുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു. വിദ്യാനഗർ ചിന്മയ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞു.
എസ് ടി യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഷക്കീല മജീദ് സ്വാഗതം പറഞ്ഞു. എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, സെക്രട്ടറി ശരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, സെക്രട്ടറി കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള, ടി.എം ഇഖ്ബാൽ, കെ.എം.ബഷീർ, ജലീൽ എരുതുംകടവ്, ഹമീദ് ബെദിര, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, കൗൺസിലർമാരായ സിദ്ധീഖ് ചക്കര, സൈനുദീൻ തുരുത്തി, ഇഖ്ബാൽ ബാങ്കോട്, സുമയ്യ മൊയ്തീൻ, അസ്മ മുഹമ്മദ് കുഞ്ഞി, സമീറ റസാഖ്, സഫിയ മൊയ്തീൻ, ഹാഫിസ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗോൾഡൻ റഹ്മാൻ, ജാസ്മിൻ കബീർ ചെർക്കളം, ജമീല സിദ്ധീഖ്, എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറർ മുംതാസ് സമീറ, ഷംസുദ്ദീൻ ആയറ്റി, എം.എ.മക്കാർ മാസ്റ്റർ, മാഹിൻ മുണ്ടക്കൈ, പി.ഐ.എ ലത്തീഫ്, എൽ.കെ.ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, ബീഫാത്തിമ ഇബ്രാഹിം, ഉമ്മർ അപ്പോളോ, ഷാഹിന സലീം, എം നൈമുന്നിസ, നജ്മ അബ്ദുൽ ഖാദർ, നസീറ ഇസ്മായിൽ, ഫർസാന ശിഹാബ്, സി.എ.ഇബ്രാഹിം എതിർതോട്, സുബൈർ മാര, ഷുക്കൂർ ചെർക്കളം, മജീദ് സന്തോഷ് നഗർ, മുഹമ്മദ് റഫീഖ്, ഹനീഫ പാറ, ഷിഹാബ് റഹ്മാനിയ നഗർ, മുജീബ് കമ്പാർ, കെ.ടി അബ്ദുൽ റഹ്മാൻ, എൻ.എം ഷാഫി സംസാരിച്ചു.