city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതേതര ജനാധിപത്യം നിലനില്‍ക്കാന്‍ യു ഡി എഫ് തുടര്‍ഭരണം അനിവാര്യം: പാരമ്പര്യ കളരി മര്‍മ നാട്ടു വൈദ്യ ഫെഡറേഷന്‍

കാസര്‍കോട്: (www.kasargodvartha.com 13.05.2016) കേരളത്തില്‍ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പിന് യു ഡി എഫ് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് പാരമ്പര്യ കളരി മര്‍മ നാട്ടു വൈദ്യ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി മജീദ് മലബാരി അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിന്റെ മുഖച്ഛായ മാറ്റിയ സര്‍ക്കാറിന്റെ ഒരു തുടര്‍ഭരണമാണ് കേരള ജനത കാംക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ടി യു (പാരമ്പര്യ കളരി മര്‍മ നാട്ടു വൈദ്യ ഫെഡറേഷന്‍)-വിന്റെ നിയമസഭാ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട അടിയന്തിര ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ജനാധിപത്യം നിലനില്‍ക്കാന്‍ യു ഡി എഫ് തുടര്‍ഭരണം അനിവാര്യം: പാരമ്പര്യ കളരി മര്‍മ നാട്ടു വൈദ്യ ഫെഡറേഷന്‍
കേരളത്തിലെ മുഴുവന്‍ നാട്ടു വൈദ്യന്മാരും അവരുടെ കുടുംബങ്ങളും ഒന്നൊഴിയാതെ യു ഡി എഫ് സര്‍ക്കാര്‍ തിരിച്ചുവരാന്‍ വേണ്ടി അതാത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു രേഖപ്പെടുത്തണമെന്നും കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നിനേയും, മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിനേയും മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

ഹനീഫ് ഗുരുക്കള്‍ ഉപ്പള അധ്യക്ഷത വഹിച്ചു. നാട്ടു വൈദ്യ ആചാര്യന്‍ കെ മൊയ്തീന്‍ കോയ ഗുരുക്കള്‍ മുഖ്യാതിഥിയായിരുന്നു. വൈദ്യശ്രീ മുഹമ്മദ് അത്തര്‍വാല, ഖാദര്‍ മാസ്റ്റര്‍ മീയാപ്പദവ്, അഹ് മദ് വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.



Keywords : Kasaragod, UDF, STU, Meeting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia