ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: എസ് ടി യു
Feb 10, 2016, 10:00 IST
ഉപ്പള: (www.kasargodvartha.com 10/02/2016) ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും, ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്തും ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സ്വതന്ത്ര ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ഉപ്പള യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ ജില്ലാ ഓഫീസര്‍ തസ്തികയില്‍ സ്ഥിരമായി ആളില്ലാതായിട്ട് വര്‍ഷങ്ങളായി. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍കൂടി അംഗങ്ങളായ ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ഉദ്യോഗസ്ഥ പ്രാതിനിധ്യം നാമമാത്രമാണ്.
ഇതുകാരണം ചുമട്ട് മേഖലയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം മണ്ഡലം എസ് ടി യു പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ ഹാജി വളപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, സെക്രട്ടറിമാരായ മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളൊ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹനീഫ ഹാജി പൈവളികെ, മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, വൈസ് പ്രസിഡണ്ട് ജമീല പെരിങ്ങടി, മുംതാസ് സമീറ, ബി.പി മുഹമ്മദ്, ഖാദര്‍ മൊഗ്രാല്‍, ഗോള്‍ഡന്‍ റഹ് മാന്‍, എം.ബി യൂസുഫ്, ബി.എം മുസ്തഫ, എം.കെ അലി മാസ്റ്റര്‍, സെഡ് എ. കയ്യാര്‍, ബി.എം അഷ്‌റഫ്, ഹസന്‍കുഞ്ഞി പാത്തൂര്‍, യൂസുഫ് പാച്ചാണി പ്രസംഗിച്ചു.
Keywords : Uppala, STU, Programme, Inauguration, Kasaragod,STU demands to intensify Labour's welfare board services.