city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ സര്‍ക്കാര്‍ ഇടപെടണം: എസ് ടി യു

നായമ്മാര്‍മൂല: (www.kasargodvartha.com 08/11/2016) നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളായ പൂഴി, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ദൗര്‍ലഭ്യത കാരണം ഈ മേഖലയിലുണ്ടായ സ്തംഭനാവസ്ഥക്കു അടിയന്തിരമായി പരിഹാരം കാണണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) നായമ്മാര്‍മൂല യൂണിറ്റ് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ സര്‍ക്കാര്‍ ഇടപെടണം: എസ് ടി യുഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ഈ മേഖലയില്‍ ഉണ്ടായ ക്ഷാമം കൃത്രിമമാണ്. ഇത് കുത്തകകളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇത് മൂലം തൊഴിലാളികള്‍ പട്ടിണിയിലായിരിക്കുകയാണ്. ഇതിനു അടിയന്തിരമായി പരിഹാരം കാണാത്ത പക്ഷം തൊഴിലാളി സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് തായ്യാറാകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് അബ്ദുസ്സലാം പാണലം അധ്യക്ഷത വഹിച്ചു. പി ഐ എ ലത്തീഫ്, ശിഹാബ് റഹ്മാനിയ നഗര്‍, മുഹമ്മദ് കോളിക്കടവ്, നാസര്‍ പാലോത്ത്, സി എ മൊയിഞ്ഞി, എ മുഹമ്മദ് കുഞ്ഞി, അമീര്‍, ഹനീഫ മാര, പി എം ഹാരിസ്, പി എം സുബൈര്‍, കുഞ്ഞാലി കുഞ്ഞിക്കാനം, ഷാഫി ചാല, അഹമ്മദ് എടിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kasaragod, Naimaramoola, Construction -workers-union, STU, Sand, Literate, Government, Abdul Salam Panalam, PIA Latheef.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia