ഭീതി വിതച്ച് മിന്നല്‍; വീടുകള്‍ക്കു നാശം
Oct 19, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2014) ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മഞ്ചേശ്വരത്തും മൊഗ്രാല്‍ പൂത്തൂരിലും വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടു.
കടമ്പാര്‍ അരിമലയിലെ സോമനാഥ്, മൊഗ്രാല്‍ പുത്തൂര്‍ മജലിലെ ഷാഫി പൈക്ക എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. സോമനാഥിന്റെ വീടിന്റെ ചുമരിലെ കല്ലുകള്‍ പുറത്തേക്ക് തെറിച്ചു. മെയിന്‍ സ്വിച്ച് പൊട്ടിത്തെറിക്കുകയും വൈദ്യുതോപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.
25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മിന്നലുണ്ടായത്.
ഷാഫി പൈക്കയുടെ വീടിന്റെ നാല് ചുമരുകള്‍ക്കും മിന്നലില്‍ വിള്ളല്‍ വീണു. ടി.വി, വാഷിംഗ് മെഷീന്‍, മെയിന്‍ സ്വിച്ച്, വയറിംഗ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
മൊഗ്രാല്‍പുത്തൂര്‍ അര്‍ണഗുഡെയിലെ മഹേഷിന്റെ വീടിനും മിന്നല്‍ കേടുവരുത്തി. സ്ലാബിനു വിള്ളല്‍ വീണു. കുടുംബാംഗങ്ങള്‍ വീടുപൂട്ടി പുറത്തു പോയ സമയത്തായിരുന്നു മിന്നല്‍.
ജില്ലയുടെ പല ഭാഗത്തും മിന്നല്‍ കനത്ത നാശം വരുത്തിയതായി റിപോര്‍ട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Lightning, House, Electricity, Kerala, Manjeshwaram.
Advertisement: