പുകയില നിരോധനം നടപടി കര്‍ശനമാക്കുന്നു
May 30, 2012, 15:27 IST
കാസര്‍കോട്: പുകയില ഉല്പന്നങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 2006ലെ ഭക്ഷ്യസുരക്ഷ നിലവാര നിയമം 2011ലെ (നിരോധനവും നിയന്ത്രണവും) നിബന്ധനകള്‍ എന്നിവ പ്രകാരം സംസ്ഥാനത്ത് പുകയില, നിക്കോട്ടിന്‍ എന്നിവ അടങ്ങിയ ഗുഡ്ക്ക, പാന്‍മസാല തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഉല്പന്നങ്ങളുടെ നിര്‍മ്മാണം, സൂക്ഷിപ്പ്, വില്പന, വിതരണം എന്നിവ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിരോധിച്ചിട്ടുള്ളതാണ്.
പുകയില വ്യാപാരം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍, സിവില്‍ സ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തിലോ 04994-256257 എന്ന ഫോണ്‍ നമ്പറിലോ വിവരം അറിയിക്കണമെന്ന് ജില്ല ഫുഡ് ഇന്‍സ്പെക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Pan Masala, Sale, Kasaragod