കടലാടിപ്പാറ ഖനനത്തിനെതിരെ ജനകീയ സമരം ശക്തമാകുന്നു; ചൊവ്വാഴ്ച പഞ്ചായത്ത്തല കരിദിനം
Aug 1, 2017, 11:11 IST
നീലേശ്വരം: (www.kasargodvarth.com 01/08/2017) കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ജനങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ ബോക്‌സൈറ്റ് കളിമണ്‍ ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പഞ്ചായത്തില്‍ കരിദിനം ആചരിക്കുകയാണ്. ഖനനം നടത്തുന്നതിനായി ആഗസ്റ്റ് അഞ്ചിന് പൊതുതെളിവെടുപ്പ് നടക്കാനിരിക്കെയാണ് ജനകീയ സമിതി സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴ് കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. പൊതുതെളിവെടുപ്പ് ഉപേക്ഷിക്കണമെന്നാണ് ജനകീയ സമിതി ഭാരവാഹികളുടെ ആവശ്യം. ഇല്ലെങ്കില്‍ നീലേശ്വരത്ത് നടക്കുന്ന തെളിവെടുപ്പ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
പഞ്ചായത്തിന് പുറത്താണ് തെളിവെടുപ്പ് എന്നതിനാല്‍ നീലേശ്വരം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും സംഘടനകളുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുമെന്നം ഭാരവാഹികള്‍ പറഞ്ഞു. അഞ്ചിന് നടത്തുന്ന പൊതുതെളിവെടുപ്പ് പ്രഹസനമാണെന്നും ഉദ്യോഗസ്ഥ-കമ്പനി ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും സമിതി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Neeleswaram, Panchayath, Protest, Strike tighten against Kadaladippara mining