ശമ്പളം മുടങ്ങി; കെ എസ് ആര്‍ ടി സി കാസര്‍കോട് ഡിപ്പോയില്‍ സമരം; നിരവധി ബസുകള്‍ ബുധനാഴ്ച സര്‍വ്വീസ് നടത്തിയില്ല
Oct 5, 2016, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 05/10/2016) ഒരുമാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി കാസര്‍കോട് ഡിപ്പോയില്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടെ പണിമുടക്ക്.
ബുധനാഴ്ച രാവിലെ മുതലാണ് പണിമുടക്കാരംഭിച്ചത്. ഇതേ തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട കെ എസ് ആര്‍ ടി സി ബസുകളുടെ സര്‍വ്വീസ് നിലച്ചു. പകുതിയോളം കെ എസ് ആര്‍ ടി സി ബസുകളും സര്‍വ്വീസ് നടത്തിയില്ല.
സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ് തുടങ്ങിയ സംഘടനകളില്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. എത്രയും വേഗം ശമ്പളം നല്‍കിയില്ലെങ്കില്‍ അനിശ്ചിതകാല സമരപരിപാടികളിലേര്‍പ്പെടുമെന്ന് ട്രേഡ് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, KSRTC, Strike, Bus, Trade Union, Salary, CITU, INTUC, BMS.